കുറച്ചു ദിവസങ്ങൾക്കുള്ളിൽ നിങ്ങൾക്ക് പാൻ കാർഡ് നഷ്ടപ്പെട്ടേക്കാം. ഇനിയും പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടില്ല എങ്കിൽ ദിവസങ്ങൾക്കകം നിങ്ങളുടെ പാൻ കാർഡ് ഉപയോഗ ശൂന്യമാകും. ഈ മാസം 31 വരെയാണ് ആദായ നികുതി വകുപ്പ് സമയം നല്‍കിയിട്ടുള്ളത്. സമയം നീട്ടി പുതിയ ഉത്തരവ് വന്നില്ലെങ്കില്‍ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് ഉപയോഗശൂന്യമായേക്കും. ഇതിനകം പത്ത് തവണയോളം ആധാറുമായി ബന്ധിപ്പിക്കുവാൻ സമയം നൽകിയിരുന്നു.
വരും ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
ബാങ്ക് അക്കൗണ്ട് തുറക്കുന്നത് ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ക്ക് പാന്‍ നിര്‍ബന്ധമാണ്. ഇങ്ങനെ കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ വാഹനങ്ങളുടെ വാങ്ങല്‍, വില്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡീമാറ്റ് അക്കൗണ്ട് എന്നിവ ഉൾപ്പെടെ പതിനെട്ടോളം സാമ്പത്തിക ഇടപാടുകൾ സാധിക്കാതെ വരും. പാന്‍ നിര്‍ബന്ധമായി സമര്‍പ്പിക്കേണ്ട അവസരങ്ങളില്‍ ആദായനികുതി നിയമം അനുസരിച്ച് 1,000 രൂപ പിഴ ഈടാക്കിയേക്കാം. ആദായനികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ കയറി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ജോളി ചിറയത്തിന് മികച്ച സഹനടിക്കുള്ള അന്താരാഷ്ട്ര പുരസ്കാരം
പ്രതികരിക്കാൻ ഇവിടെ എഴുതുക