കാർ ഉടമകൾക്ക് ഏറെ പ്രിയപ്പെട്ട നിറം ഏതാണെന്ന് അറിയാമോ? ലോകത്തുള്ള മൊത്തം കാറുകളിൽ 39 ശതമാനത്തോളം വെള്ള നിറത്തിലുള്ളതാണെന്നാണ് പുറത്തുവന്നിരിക്കുന്ന പുതിയ വിവരം. കാർ ഉണ്ടമകൾക്ക് ഏറെ പ്രിയപ്പെട്ട നിറം വെള്ളയാണെന്നാണ് ഇത് വെളിപ്പെടുത്തുന്നത്. ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ ആണ് ഈ വിവരം പുറത്തു വിട്ടത്.
എന്നാൽ, ഈ ആധിപത്യത്തിൽ ചെറിയ മാറ്റം വരുന്നതായും നിസ്സാന്റെ ഗ്ലോബൽ കളർ ഡിസൈനർ വെളിപ്പെടുത്തുന്നു. തായ്ലൻഡിലും സമീപ രാജ്യങ്ങളിലും വെള്ളയും ഗ്രേയും കറുപ്പും പോലുള്ള മോണോടോൺ നിറങ്ങൾക്കാണ് ജനപ്രീതി കൂടുതലെന്നാണ് സ്ഥിരീകരണം. സൺലൈറ്റ് യെലോ, നൈറ്റ് ബ്ലൂ നിറങ്ങളിലും നിസ്സാൻ ‘കിക്സ് ഇ പവർ’ വിപണിയിലെത്തിയിട്ടുണ്ട്. ഉടമകൾക്കിഷ്ടപെട്ട നിറത്തിൽ കറുകളെത്തിയ്ക്കാനുള്ള ശ്രമങ്ങൾ കൂടിയാണ് ഇപ്പോൾ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക