പ്രതിസന്ധികളുടെ കാലത്തിനു വിരാമമാകുന്നു. ആഭ്യന്തര മാധ്യമങ്ങളും വിനോദ വ്യവസായവും 2021 ല്‍ വീണ്ടും വളര്‍ച്ചാ പാതയിലേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ട്. കൺസൾട്ടൻസി സ്ഥാപനം കൂടിയായ ഇ.വൈ. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി ചേർന്ന് പുറത്തിറക്കിയ പഠനത്തിലാണ് പുതിയ നിരീക്ഷണം.
വിപണി വലുപ്പത്തിന്റെ അടിസ്ഥാനത്തില്‍ ടിവി മാധ്യമ വ്യവസായം ഏറ്റവും വലിയ വിഭാഗമായി തുടരുമെന്നാണ് റിപ്പോർട്ട്. അച്ചടിയെ മറിക്കടന്ന് ഡിജിറ്റൽ മാധ്യമങ്ങൾ വലിയ കുതിപ്പ് തുടരുമെന്നാണ് വിവരം. ഓണ്‍ലൈന്‍ ഗെയിമിംഗ് ചലച്ചിത്ര വിനോദ വിഭാഗത്തെ മറികടന്ന് മുന്നേറുമെന്നും നിരീക്ഷണത്തിൽ വ്യക്തമാക്കുന്നു. കോവിഡ് പ്രതിസന്ധിയിൽ ഉണ്ടായ തടസങ്ങൾ കൂടി നികത്തി വ്യവസായം 25 ശതമാനത്തോളം വളർച്ചാ നേട്ടം നേടുമെന്നാണ് പഠനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക