പുതിയ റെക്കോഡ് സ്വന്തമാക്കി മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 2’. ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട വെബ് സീരിസ്, സിനിമകളുടെ ലിസ്റ്റില്‍ രണ്ടാംസ്ഥാനം നേടിയിരിക്കുയാണ് ചിത്രം. വോഗ് ഇന്ത്യ മാഗസിന് പുറത്തു വിട്ട ലിസ്റ്റില്‍ ആണ് ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വെബ് സീരിസ്, സിനിമകളുടെ ലിസ്റ്റില്‍ ദൃശ്യം 2 രണ്ടാംസ്ഥാനത്ത് എത്തിയിരിക്കുന്നത്.
ഫെബ്രുവരിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വെബ് സീരിസ് നെറ്റ്ഫ്ളിക്സില്‍ വന്ന ടു ഓള് ദി ബോയ്സ് ആണ്. ഈ ലിസ്റ്റില്‍ ആദ്യ പതിനൊന്നില്‍ എട്ടും നെറ്റ്ഫ്ളിക്സില്‍ എത്തിയ വെബ് സീരീസ്, സിനിമകള്‍ ആണ്. രണ്ടെണ്ണം ആമസോണില്‍ നിന്നും ഒന്ന് ഡിസ്നി + ഹോട്സ്റ്റാറില് നിന്നുമാണ്.
ദൃശ്യം 2 രണ്ടാമത് എത്തിയപ്പോള്‍ ലിസ്റ്റില്‍ ഇടം നേടിയ മറ്റ് വെബ് സീരിസുകള്‍, സിനിമകള്‍ ഇവയൊക്കെയാണ്; ഐ കെയര്‍ എ ലോട്ട് (നെറ്റ്ഫ്ളിക്സ്), മാല്‍കം ആന്‍ഡ് മേരി (നെറ്റ്ഫ്ളിക്സ്), ദി ഗേള്‍ ഓണ്‍ ദി ട്രെയിന്‍ (നെറ്റ്ഫ്ളിക്സ്), സ്പേസ് സ്വീപ്പര്സ് (നെറ്റ്ഫ്ളിക്സ്), ദി ബിഗ് ഡേ (നെറ്റ്ഫ്ളിക്സ്), ബ്ലിസ് (ആമസോണ്‍), 1962 (ഡിസ്നി+ ഹോട്ട് സ്റ്റാര്‍), ഫയര്‍ ഫ്ളൈ ലേന്‍ (നെറ്റ്ഫ്ളിക്സ്), ബിഹൈന്‍ഡ് ഹേര്‍ ഐസ് (നെറ്റ്ഫ്ളിക്സ്).
ഫെബ്രുവരി 19ന് ആണ് ദൃശ്യം 2 ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഗംഭീര പ്രതികരണങ്ങള്‍ ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. ആദ്യഭാഗത്തേക്കാള് മികച്ചതായി രണ്ടാംഭാഗം എന്ന അഭിപ്രായങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ഉയര്‍ന്നത്. ദൃശ്യം ആദ്യഭാഗത്തെ അഭിനേതാക്കള്‍ക്കൊപ്പം മുരളി ഗോപി, ഗണേശന്, അഞ്ജലി നായര്‍ തുടങ്ങിയ താരങ്ങളും രണ്ടാം ഭാഗത്തില്‍ വേഷമിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക