രാജീവ് രവി അവതരിപ്പിക്കുന്ന ആന്തോളജി ആണും പെണ്ണിന്റെയും പുതിയ ടീസർ പുറത്തുവിട്ടു. ജയ് കെ സംവിധാനം ചെയ്യുന്ന സാവിത്രിയുടെ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. ആഷിഖ് അബു ഉൾപ്പടെയുള്ളവർ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഇന്ദ്രജിത്ത്, ജോജു ജോർജ്, സംയുക്ത മേനോൻ എന്നിവരാണ് ജയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ അഭിനേതാക്കൾ. തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്. ചിത്രത്തിലെ സംയുക്തയുടെയും ജോജുവിന്റേയും പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംയുക്തയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിൽ ഒന്നാണ് ചിത്രത്തിലേതെന്ന് പലരും അഭിപ്രായപ്പെടുന്നു.
ആഷിഖ് അബു, വേണു, ജയ് കെ എന്നിവർ ചേർന്നൊരുക്കിയ മൂന്ന് ചിത്രങ്ങളടങ്ങുന്ന ആന്തോളജിയാണ് ആണും പെണ്ണും. പാർവ്വതി തിരുവോത്ത്, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമയുടെ തിരക്കഥയും വേണു തന്നെയാണ് ഒരുക്കുന്നത്.
ഉണ്ണി ആറിന്റെ തിരക്കഥയിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റോഷൻ മാത്യു, ദർശന, നെടുമുടി വേണു കവിയൂർ പൊന്നമ്മ, ബേസിൽ ജോസഫ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക