കടക്കൽ ചന്ദ്രനെപ്പോലെ ഒരു മുഖ്യമന്ത്രി കേരളത്തിന് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി മമ്മൂട്ടി.
താൻ മാത്രമല്ല കേരളത്തിലെ എല്ലാ ജനങ്ങളും ആഗ്രഹിക്കണ്ടേ എന്നാണ് ചോദ്യത്തിന് മമ്മൂട്ടിയുടെ പ്രതികരണം. വണ്ണിന്റെ വിജയാഘോഷത്തോടനുബന്ധിച്ചുളള വാര്‍ത്താസമ്മേളനത്തിലാണ് സംഭവം.
കടക്കല്‍ ചന്ദ്രനെപ്പോലെ ഒരു മുഖ്യമന്ത്രി കേരളത്തിന് ഉണ്ടാകണമെന്ന് മമ്മൂക്ക ആഗ്രഹിക്കുന്നുണ്ടോ?
ഞാന്‍ മാത്രം ആഗ്രഹിച്ചിട്ട് കാര്യമില്ലല്ലോ വോട്ട് ചെയ്യുന്ന ജനങ്ങള്‍ മുഴുവന്‍ ആഗ്രഹിക്കണ്ടേ.
നമുക്ക് എല്ലാവര്ക്കും വ്യക്തിപരമായ രാഷ്ട്രീയമുണ്ടല്ലോ.
അങ്ങനെ ഒരു മുഖ്യമന്ത്രി വന്നാൽ വോട്ട് ചെയ്യും.
ഉടൻ തന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ മമ്മൂട്ടിക്ക് അടുത്ത ചിത്രീകരണ സ്ഥലത്തേക്ക് പോകേണ്ടതുണ്ട് എന്ന് പറയുകയും വാർത്ത സമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു. തുടർന്ന് അണിയറപ്രവത്തകർ കേക്ക് മുറിച്ച് ചിത്രത്തിന്റെ വിജയം ആഘോഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക