നടന് ശ്രീനിവാസനും വി ഗാര്‍ഡ് ഉടമയും വ്യവസായിയുമായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയും ട്വന്റിയെ ട്വന്റിയെ പിന്തുണയ്ക്കുന്നത് തെറ്റിദ്ധാരണ കൊണ്ടാണെന്ന് തൃക്കാക്കര എംഎല്‍എ പി ടി തോമസ്. വലിയ തോതില്‍ മലിനീകരണം നടത്തുന്ന കമ്പനിയുടെ സ്ഥാനാര്‍ത്ഥികളെയാണ് ശ്രീനിവാസന് പിന്തുണയ്ക്കുന്നത്. പ്രകൃതി സംരക്ഷണത്തിനും ജൈവ കൃഷിക്കുമൊക്കെ വേണ്ടി അദ്ദേഹം നല്കുന്ന സംഭാവനകള്‍ വളരെ നല്ലതാണ്.
ജൈവ കൃഷിയ്ക്കൊക്കെ വേണ്ടി നില്ക്കുന്ന ശ്രീനിവാസന് ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ തള്ളിവിടുന്ന ഒരു കമ്പനിയുടെ പേരിലുള്ള സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു എന്നുള്ളതില്‍ അത്ഭുതം തോന്നുന്നു. സിപിഐഎമ്മിനെതിരെ പോരാടിയ കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയും പിണറായി വെച്ച എലിക്കെണിയില്‍ വീണെന്ന് പിടി തോമസ് പറഞ്ഞു.
മ്മാന്‍ വരികയും ആയുര്‍വേദ ചികിത്സയ്ക്ക് വരുന്നതും അവിടെയാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. എനിക്കതിനേപ്പറ്റി കൃത്യമായി അറിയില്ല. അപ്പോള്‍ സ്വാഭാവികമായും നല്ല അടുപ്പമുണ്ടാകും. മാത്രമല്ല, 2019ലെ പ്രളയകാലത്ത് ഈ കിഴക്കമ്പലം കമ്പനിയുടെ എംഡി അല്ലെങ്കില്‍ ചുമതലക്കാരന് അമേരിക്കയില്‍ പോയി പിണറായി വിജയനുവേണ്ടി ഫണ്ട് സംഘടിപ്പിക്കുന്ന ഒരു മീറ്റിങ്ങ് നടത്തിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ കാണാനിടയായി.
പിണറായി വിജയനുമായി അത്രമാത്രം അടുപ്പമുള്ള ഒരാള്‍ അങ്ങനെയൊരു പരിപാടി നടത്തി. അതിനേക്കുറിച്ചുള്ള വിവരങ്ങള്‍ പലയാളുകളും പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ പിണറായി വിജയന് തൃക്കാക്കരയില്‍ രണ്ട് സ്ഥാനാര്‍ത്ഥിയുണ്ട്.
ഒന്നാമത്തെയാള്‍ പാര്‍ട്ടി കാന്‍ഡിഡേറ്റ് വന്നിട്ടുള്ള ജെ ജേക്കബും രണ്ടാമത്തെയാള്‍ കമ്പനിയുടെ സ്ഥാനാര്‍ത്ഥിയായ, പി ടി തോമസിനെതിരെ വന്നിട്ടുള്ള സ്വകാര്യ സ്ഥാനാര്‍ത്ഥി ഡോ. ടെറി തോമസ്. അത് പിണറായിയുടെ അജണ്ടയാണ്.
നിഷ്കളങ്കരായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയോ ശ്രീനിവാസനോ സിദ്ദിഖോ ലാലോ ഈ വസ്തുതയൊന്നും അറിയാതെ അതില്‍ അകപ്പെട്ടുപോയതാണ്. പിണറായി വിജയന്റെ നാക്കും നീക്കങ്ങളുമാണ് തൃക്കാക്കരയില്‍ സ്വകാര്യ സ്ഥാനാര്‍ത്ഥി നടത്തുന്നത്.
ഈ കമ്പനി ചെയ്യുന്ന പരിപാടിയെന്താ? കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം കിട്ടുന്ന ജില്ലയാണ് എറണാകുളം. ഒമ്പത് എംഎല്‍എമാരുണ്ടായിരുന്നു 14 വരെ വരാം. അവിടെ എങ്ങനെയെങ്കിലും 3-4 സീറ്റ് കുറച്ചുകൊടുക്കാനുള്ള, പിണറായിയുമായുള്ള ഒരു അവിശുദ്ധ കൂട്ടുകെട്ട് ട്വന്റി ട്വന്റി ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് എറണാകുളത്ത് മാത്രം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരിക്കുന്നത്.
ശ്രീനിവാസന് കേരളത്തില്‍ എത്രയോ മതിപ്പുള്ള ആളാണ്. എനിക്ക് വലിയ ആരാധനയുണ്ട് ശ്രീനിവാസന്. പ്രകൃതി സംരക്ഷണത്തിനും ജൈവ കൃഷിക്കുമൊക്കെ വേണ്ടി അദ്ദേഹം നല്കുന്ന സംഭാവനകള്‍ വളരെ നല്ലതാണ്.
ജൈവ കൃഷിയ്ക്കൊക്കെ വേണ്ടി നില്ക്കുന്ന ശ്രീനിവാസന് ഏറ്റവും കൂടുതല്‍ മാലിന്യങ്ങള്‍ തള്ളിവിടുന്ന ഒരു കമ്പനിയുടെ പേരിലുള്ള സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു എന്നുള്ളതില്‍ അത്ഭുതം തോന്നുന്നു.
കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഒരുപാട് നന്മകള് ചെയ്യുന്ന ആളാണ്. ചോദിച്ചപ്പോള്‍ ഞാന്‍ അറിഞ്ഞത് അദ്ദേഹത്തിന്റെ വീഗാലാന്‍ഡ് ഇരിക്കുന്നത് ഇവരുടെ ഏരിയയില്‍ ആയതുകൊണ്ട് അദ്ദേഹത്തിന് ചില ബന്ധങ്ങളും കാര്യങ്ങളുമൊക്കെയുണ്ട്, അതുകൊണ്ട് മാറി നില്ക്കാന് പറ്റില്ല എന്നാണ്. ഞാന്‍ അദ്ദേഹവുമായി അതിനേപ്പറ്റി സംസാരിച്ചിട്ടില്ല.
ചിറ്റിലപ്പള്ളിയേക്കുറിച്ച് നമുക്ക് ഒരു അഭിപ്രായ വ്യത്യാസവുമില്ല. അദ്ദേഹം സിപിഐഎമ്മിനോട് പോരാടി. അദ്ദേഹത്തിന്റെ കമ്പനി വളര്‍ന്നുവരുന്ന സമയത്ത് സിപിഐഎം വ്യക്തിപരമായി ഒത്തിരി ഉപദ്രവിച്ചിട്ടുണ്ട്. സ്വന്തമായി അയാള്‍ ലോഡ് ഇറക്കി. അയാളും അയാളുടെ ഭാര്യയും വളരെ അര്‍പ്പണ മനോഭാവത്തോടെ പണിയെടുത്തെന്നാണ് എനിക്ക് തോന്നുന്നത്.
പക്ഷെ, അങ്ങനെയുള്ള ഒരാള്‍ പിണറായി വെച്ച എലിക്കെണിയില്‍ പോയി വീണു. പിണറായിയും സിപിഐഎമ്മുമാണ് ഇയാളെ (സാബു എം ജേക്കബ്) നിയന്ത്രിക്കുന്നതെന്ന് ആ പാവം കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അറിഞ്ഞിട്ടില്ലെന്നാണ് എന്റെ വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക