റെഡ്ബോള്‍ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് മനസില്‍ വെച്ചുകൊണ്ടാകും ഐ.പി.എല്ലിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയെന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാര്‍.
ടെസ്റ്റ് ടീമിലേക്ക് വരാന്‍ അതിയായി ആഗ്രഹിക്കുന്നെന്ന് പറഞ്ഞ ഭുവി ഇംഗ്ലണ്ടിനെതിരെ അവരുടെ മണ്ണില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര കളിക്കാനാകുമെന്ന പ്രതീക്ഷ പങ്കുവെച്ചു
‘റെഡ്ബോള്‍ ക്രിക്കറ്റ് മനസില്‍ വെച്ചാകും ഞാന്‍ ഐ.പി.എല്ലിലെ എന്റെ ജോലിഭാരത്തിന്റെ കാര്യം തീരുമാനിക്കുക. കാരണം ടെസ്റ്റ് ക്രിക്കറ്റിനാണ് എപ്പോഴും എന്റെ മുന്‍ഗണന. നിരവധി ടെസ്റ്റുകള്‍ ഇനി വരാനുമുണ്ട്. അതിനാല്‍ തന്നെ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കാന്‍ ആവശ്യമായതെല്ലാം ഞാന്‍ ചെയ്യും’ ഭുവി പറഞ്ഞു.
ആഗ്സ്റ്റ് മാസത്തിലാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. അഞ്ച് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്നത്. നിലവിലെ വിവരം അനുസരിച്ച് ആഗസ്റ്റ് നാലിനാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുക. ആഗസ്റ്റ് 12 ന് രണ്ടാം ടെസ്റ്റും 25 ന് മൂന്നാം ടെസ്റ്റും നടക്കും. സെപ്റ്റംബര്‍ 2, 10 തിയതികളിലാണ് അവസാന രണ്ട് മത്സരങ്ങള്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക