Home LATEST NEWS റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ്; തുറന്നപ്പോള്‍ 20കാരിയുടെ മൃതദേഹം

റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ്; തുറന്നപ്പോള്‍ 20കാരിയുടെ മൃതദേഹം

പല്‍ഹാര്‍: യുവതിയുടെ മൃതദേഹം ബാഗിലാക്കി റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലെ നളോസപാറ റെയില്‍വെ സ്റ്റേഷന് സമീപത്തെ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്.

മരിച്ചയാളെ തിരിച്ചറഞ്ഞിട്ടില്ലെന്നും ഏകദേശം 20 വയസ് പ്രായമുള്ളയാളുടെ മൃതദേഹമാണെന്നും പൊലീസ് പറഞ്ഞു.

രാവിലെ പട്രോളിങ് നടത്തുന്ന പൊലീസുകാരാണ് റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ ബാഗ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം തുടങ്ങിയതായും  പൊലീസ് പറഞ്ഞു.

Also Read :   മരിക്കാൻ തീരുമാനിച്ച വിവരം ലൈവ് വീഡിയോയിലൂടെ അറിയിച്ചു; യുവതിയെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി