രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സർജറി വിജയകരം. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആണ് ഇക്കാര്യം അറിയിച്ചത്. ഡൽഹി എയിംസിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ ബൈപാസ് സർജറി നടന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും രാജ്നാഥ് സിംഗ് പ്രതികരിച്ചു.
The President of India, Shri Ramnath Kovind has undergone a successful bypass surgery at AIIMS, Delhi.
I congratulate the team of Doctors for successful operation. Spoke to Director AIIMS to enquire about Rashtrapatiji’s health. Praying for his well-being and speedy recovery.
— Rajnath Singh (मोदी का परिवार) (@rajnathsingh) March 30, 2021
ഈ മാർച്ച് 27 നായിരുന്നു ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് രാംനാഥ് കോവിന്ദിനെ ഇന്ത്യൻ ആർമി ആർ & ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഡൽഹി എയിംസിലേക്ക് മാറ്റി. തുടർന്നാണ് ബൈപാസ് സർജറി വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചത്. വിദഗ്ധ സംഘത്തിന്റെ നിർദേശ പ്രകാരം സർജറി നടക്കുകയായിരുന്നു.
‘പിങ്കി’ന്റെ തെലുങ്ക് പതിപ്പ് , ‘വക്കീൽ സാബ്’ന്റെ ട്രെയിലര്‍ പുറത്തുവിട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക