മിനി സ്ക്രീന്‍ ബിഗ് സ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടം ഒരു പോലെ നേടിയ അഭിനേത്രിയാണ് രേഖ രതീഷ്. ബാലതാരമായി അഭിനയരംഗത്തെത്തി, ടെലിവിഷന്‍ പരമ്പരകളില്‍ നിറസാന്നിധ്യമായ നടി അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായത്.
മകന് അയാനോടൊപ്പമുള്ള നടിയുടെ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്.
എന്റെ മോനാണ് എന്റെ ശക്തിയും പിന്തുണയും. ഈ ചെറിയ പ്രായത്തില്‍ അവന് തരുന്ന ഊര്‍ജം വളരെ വലുതാണ്. ‘അമ്മാ, ഫോട്ടോ എടുക്ക്, പോസ്റ്റ് ചെയ്യ്’ എന്നൊക്കെ അവനാണ് നിര്‍ബന്ധിക്കുന്നത്.
ഒരു ഫോട്ടോ പോസ്റ്റ്് ചെയ്യും മുന്‍പ് ഞാന്‍ അവനോട് ചോദിക്കും, ‘ഈ ഫോട്ടോ അമ്മ പോസ്റ്റ് ചെയ്തോട്ടെ, മോനെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ’ എന്ന്. അവനു കൊടുക്കേണ്ട ബഹുമാനം ആണത്. അപ്പോള്‍ അവന് പറയുന്നത് ‘ബ്യൂട്ടിഫുള്‍ പിക്. പോസ്റ്റ് ചെയ്. അമ്മ എന്തിനാ കോണ്‍ഷ്യസ് ആകുന്നത്’ എന്നാണ്. എനിക്കിനി അവനെ മാത്രം പരിഗണിച്ചാല്‍ മതി. അവന്റെ ‘യേസ്’ ആണ് എന്റെ കരുത്ത്. രേഖ പറഞ്ഞു.
ഇപ്പോള്‍ പ്രേക്ഷകര്‍ തനിക്ക് വലിയ പിന്തുണ തരുന്നുണ്ടെന്നും നേരത്തെ നെഗറ്റീവ് കമന്റുകള്‍ കൂടുതലായി കിട്ടിക്കൊണ്ടിരുന്ന ആളാണ് താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക