രണ്ട് സിനിമകളുമായി സജീവമാകുന്നതിനിടെ അപൂര്‍വമായൊരു അഭിമുഖത്തിന്റെ കാര്യം പറഞ്ഞ് യുവതാരം സണ്ണി വെയ്ന്‍. ഒരു സിനിമയുടെ പ്രമോഷന് വേണ്ടി ഒപ്പമിറങ്ങുന്ന മറ്റൊരു സിനിമയുടെ നിര്‍മാതാവ് നായകനെ ഇന്റർവ്യൂ ചെയ്യുന്നു. സിനിമയില്‍ കണ്ട് പരിചയമില്ലാത്ത രീതിയെപ്പറ്റി തുറന്നുപറഞ്ഞിരിക്കുന്നത് സണ്ണി വെയ്ന്‍ തന്നെയാണ്. സണ്ണി വെയ്നാണ്. സണ്ണി വെയിന്റെ റിലീസ് ചെയ്യാനിരിക്കുന്ന അനുഗ്രഹീതൻ ആന്റണിക്ക് വേണ്ടിയാണ് അഭിമുഖം.
അഭിമുഖം നടത്തിയതാകട്ടെ ചതുർമുഖം സിനിമയുടെ നിർമ്മാതാവ് ജിസ് ടോംസും. ഒരുപാട് ഇന്റർവ്യൂസ് മുൻപ് ചെയ്തിട്ടുണ്ടെങ്കിലും ഈ ഇന്റർവ്യൂ തനിക്കൊരുപാട് പ്രിയപ്പെട്ടതാണന്ന് സണ്ണി സമൂഹമാധ്യമത്തില്‍ കുറിച്ചു. ചതുർമുഖം സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇന്റർവ്യൂ എടുക്കുമ്പോഴാണ് അനുഗ്രഹീതൻ ആന്റണിക്ക് വേണ്ടി നാല് ചോദ്യം ചോദിക്കാൻ സണ്ണി ആവശ്യപ്പെട്ടതും ജിസ് ടോംസ് ചോദിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക