മുതിര്‍ന്ന സി.പി.ഐ.എം നേതാവ് വി.എസ് അച്യുതാനന്ദന്റെ സഹോദര പുത്രന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. വി.എസ് അച്യുതാനന്ദന്റെ ജ്യേഷ്ഠന് ഗംഗാധരന്റെ മകനായ ജി. പീതാംബരനാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
നേരത്തെ സി.പി.ഐ.എം പ്രവര്‍ത്തകനായിരുന്ന പീതാംബരന് പിന്നീട് നോക്കുകൂലിയുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ പാര്‍ട്ടി വിട്ടിരുന്നു. തുടര്‍ന്ന് സി.പി.ഐയില്‍ ചേര്‍ന്ന പീതാംബരന് ഒടുവില്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
ആലപ്പുഴ ഡി.സി.സി പ്രസിഡന്റും അമ്പലപ്പുഴ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ എം. ലിജുവാണ് പീതാംബരനെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചത്.
ലിജുവിന്റെ വിജയത്തിനായി താന്‍ പ്രവര്‍ത്തിക്കുമെന്ന് പീതാംബരന് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക