പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള അവസരം വീണ്ടും നീട്ടി നൽകി. 2021 ജൂൺ 30 വരെയാണ് സമയം നീട്ടി നൽകിയിരിയ്ക്കുന്നത്. ആദ്യം പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31, 2017 ആയിരുന്നു. തുടർന്ന് തീയതി നീട്ടിക്കൊണ്ട് പോവുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാനുള്ള സമയം നീട്ടി നൽകിയത്.
ഇന്നത്തോടെ തീയതി അവസാനിക്കാനിരിക്കെയാണ് വീണ്ടും സമയം നീട്ടി നൽകിയിരിയ്ക്കുന്നത്. ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ആദായ നികുതി വകുപ്പ് സെക്ഷൻ 139 എഎഎ(2) വകുപ്പുപ്രകാരം സാങ്കേതികപരമായി പാൻ അസാധുവാകും എന്നാണ് അറിയിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് കൂടുതൽ താമര വിരിയും; ശോഭ സുരേന്ദ്രന് വോട്ട് തേടി റോഡ് ഷോയിൽ കെ. സുരേന്ദ്രൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക