ഉപ്പും മുളകും നിര്‍ത്തിയെന്ന് ആദ്യമൊന്നും പ്രേക്ഷകര്‍ക്ക് വിശ്വസിക്കുവാനായിരുന്നില്ല. ഇപ്പോഴിതാ ഒടുവില്‍ പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്ന ബിജു സോപാനം തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്.
ഉപ്പും മുളകും അവസാനിച്ചതായി ഔദ്യോഗികമായി മെയില്‍ വന്നുവെന്നും നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ താരം പറയുന്നു.
ചെറിയ വേഷങ്ങളൊക്കെ ചെയ്തിരുന്നെങ്കിലും ഉപ്പും മുളകിലുമാണ് പ്രധാനമായി വന്നത്. അതിന് ശേഷം സിനിമകളൊക്കെ കിട്ടി തുടങ്ങി. ഉപ്പും മുളകും ജീവിതത്തിലെ വലിയൊരു ഭാഗമായിരുന്നു.
സ്ക്രീപ്റ്റില്‍ അഭിപ്രായം പറയാനും കഥാപാത്രത്തിന് ഏത് വഴിയ്ക്കും പോകാനുള്ള സ്വതന്ത്ര്യവുമൊക്കെ ഉണ്ടായിരുന്നു. എഴുതി പിടിപ്പിക്കുന്നത് പോലെയൊന്നുമല്ല ഞങ്ങള്‍ ചെയ്തിരുന്നത്. പക്ഷേ അതിന്റെ നട്ടെല്ല് സ്ക്രീപ്റ്റ് തന്നെയായിരുന്നു. സ്ക്രീപ്റ്റ് ഇല്ലെന്ന് പലരും പറയുമെങ്കിലും ഉണ്ടായിരുന്നു.
പലതും ഞങ്ങളുടെ കഥ തന്നെയാണ്. കേശുവിന്റെ കഥ വരെ ഷോ യില്‍ ചെയ്തിട്ടുണ്ട്. പാറുക്കുട്ടിയ്ക്ക് കഥ പറയാന്‍ അറിയാത്തത് കൊണ്ട് അവള് പറഞ്ഞിട്ടില്ല. ബാക്കി ഓരോരുത്തരും സാഹചര്യത്തിന് അനുസരിച്ച് ഓരോ സീനുകളും പറയുമായിരുന്നു. അങ്ങനെ ഓരോ കഥകളും പറഞ്ഞ കൂട്ടത്തില്‍ ഇനിയും കഥ പറയാനുണ്ട്. പാറുക്കുട്ടിയൊക്കെ നമ്മള് പറഞ്ഞ് കൊടുക്കുന്നത് പോലെ ആയിരിക്കില്ല പറയുക. ഞാന്‍ എനിക്കിഷ്ടമുള്ളത് ചെയ്യും. നിങ്ങള്‍ പുറകേ വന്നോളു എന്ന നിലപാടാണ് അവള്‍ക്ക്. അതിനുള്ള സ്വതന്ത്ര്യം ഷോ യിലുണ്ട്.
അങ്ങനെ അഞ്ച് വര്‍ഷം പോയത്. പക്ഷേ മാറ്റം അനിവാര്യമാണ്. ഓരോരുത്തരും ഓരോ രീതിയിലായി തുടങ്ങി. എനിക്ക് ഇങ്ങനെയേ പറ്റു. ഇതുപോലെയുള്ള രീതിയില്‍ പോവണം, പിള്ളേരുടെ കുട്ടിത്തമൊക്കെ മാറി. ലാസ്റ്റ് സീന്‍ ഏതാണെന്ന് ഞങ്ങളോട് പറഞ്ഞില്ല. അതുകൊണ്ട് പ്രശ്നമില്ല. പലരും അന്ന് അവിടെ ഇല്ലായിരുന്നു. പെട്ടെന്ന് ഇത് നിര്ത്തിക്കോളാന് സംവിധായകന് പറഞ്ഞു. എന്താണെന്ന് അറിയില്ല, ഓഫീസിലേക്ക് പോവട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക