ഇന്ന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സോഷ്യൽ മീഡിയാ ആപ്പാണ് ഇൻസ്റ്റാഗ്രാം. എന്നാൽ ഇൻസ്റാഗ്രാമിനെതിരെ വീണ്ടും പരാതിയുമായി എത്തിയിരിക്കുകയാണ് ഉപയോക്താക്കൾ. ഫോട്ടോഷെയറിംഗ് ആപ്ലിക്കേഷനായ ഇൻസ്റ്റാഗ്രാം വീണ്ടും പണിമുടക്കി എന്നാണ് ഉപയോക്താക്കളുടെ പരാതി. ഈ മാസം തന്നെ ഇത് രണ്ടാമത് തവണയാണ് ഇൻസ്റ്റഗ്രാമിന് നേരെ ഇതേ പരാതി ഉയരുന്നത്. ആപ്ലിക്കേഷന്‍ തുറക്കാനാകുന്നില്ലെന്ന് നിരവധി പേരാണ് പരാതി നൽകിയത്.
ഇന്‍സ്റ്റഗ്രാമില്‍ ന്യൂസ് ഫീഡ് റിഫ്രഷ് ചെയ്യുന്നതിനും സാധിച്ചിരുന്നില്ല. എന്താണ് ഇന്സ്റ്റഗ്രാമിന് സംഭവിച്ചതെന്ന് ചോദിച്ചുകൊണ്ട് നിരവധി പേർ ട്വിറ്ററിലും മറ്റുമായി രംഗത്ത് വന്നു. ഇൻസ്റ്റാഗ്രാം പണിമുടക്കിയതിനു പിന്നാലെ ആപ്പിന്റെ പ്രവർത്തനം താത്കാലികമായി നിലച്ചതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക