രാജ്യത്ത് പാചക വാതക സിലിണ്ടറുകളുടെ വില കുറഞ്ഞു. ഗാർഹികാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില 10 രൂപയാണ് കുറഞ്ഞിരിക്കുന്നത്. മാർച്ച് ഒന്നിനായിരുന്നു അവസാനമായി ഗ്യാസിന് വില വർധിപ്പിച്ചത്. പാചക വാതക സിലിണ്ടറുകളുടെ വില കുറഞ്ഞ വിവരം ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് പുറത്തുവിട്ടത്.
സിലിണ്ടറിന് പത്ത് രൂപ കുറഞ്ഞതോടെ ഡൽഹിയിൽ 819 രൂപ ആയിരുന്ന സിലിണ്ടർ വില 809 രൂപയായി താഴ്ന്നു. ഫെബ്രുവരി 14ന് സിലിണ്ടറിന്റെ വില അൻപത് രൂപയും 25 ാം തീയതി 25 രൂപയും വർധിപ്പിച്ചിരുന്നു. ഫെബ്രുവരിയിൽ മൂന്ന് തവണ പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചിരുന്നു. നാളെ മുതൽ പുതിയ നിരക്കിൽ പാചക വാതക സിലിണ്ടറുകൾ ലഭിക്കും.
വീണ്ടും സമയ പരിധി നീട്ടി, പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ ജൂൺ വരെ അവസരം
പ്രതികരിക്കാൻ ഇവിടെ എഴുതുക