കണ്ണൂര്‍ :ജില്ലയില്‍ നാളെ (ഏപ്രില്‍ 2 ന് )സര്‍ക്കാര്‍ മേഖലയില്‍ 9 ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിന് നല്‍കും. കൂടാതെ കണ്ണൂര്‍ ജൂബിലി ഹാള്‍ കോവിഡ് മെഗാ വാക്സിനേഷന് കേന്ദ്രമായി പ്രവര്‍ത്തിക്കും. മെഗാ വാക്സിനേഷന് ക്യാമ്പുകളില്‍ 500-1000 പേര്‍ക്കുള്ള വാക്സിനേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
നടന് കുഞ്ചാക്കോ ബോബനും സൈജു കുറുപ്പിനും എതിരെ നിയമനടപടിക്കൊരുങ്ങി രാഹുല്‍ ഈശ്വര്‍
ഈ കേന്ദ്രങ്ങളില്‍ 45 വയസിനു മുകളില്‍ ഉള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, പോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് വാക്സിന് നല്‍കുന്നത്.മുന്‍ഗണനാ വിഭാഗങ്ങളിലുള്ള എല്ലാവര്ക്കും വാക്സിന് വിതരണം അതിവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കൂടുതല്‍ സ്ഥലങ്ങളില്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് .
സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ കൂടാതെ 17 സ്വകാര്യ ആശുപത്രികളും വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ഈ വാക്സിനേഷന് സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായ 250 രൂപ നല്‍കണം. സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ കൂടാതെ കോവിന്‍(https://www.cowin.gov.in) എന്ന വെബ്സൈറ്റോ ആരോഗ്യ സേതു ആപ്പോ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് വാക്സിന് സ്വീകരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക