സമൂഹ മാധ്യമങ്ങളിൽ ഏറെ നാളായി തരംഗം സൃഷ്ടിക്കുകയാണ് എന്ജോയ് എന്‍ജാമി. ധീയും അറിവും ചേര്‍ന്ന് ആലപിച്ച എന്ജോയ് എന്‍ജാമി നവമാധ്യമങ്ങളില്‍ ഇപ്പോഴും ട്രെൻഡിങ് ആയി തുടരുകയാണ്. സന്തോഷ് നാരായണന് നിര്‍മിച്ച മ്യൂസിക്കല്‍ ആല്‍ബം അവതരണത്തിലും വരികളിലും ശ്രദ്ധേയമായി. ലോകമെമ്പാടുമുള്ളവരാണ് മ്യൂസിക് വീഡിയോ ഏറ്റെടുത്തത്.
ഇപ്പോഴിതാ ധീ- സന്തോഷ് നാരായണന് കൂട്ടുകെട്ട് വീണ്ടുമെത്തുന്നു. ധനുഷിന്റെ കര്ണന് എന്ന പുതിയ ചിത്രത്തിലൂടെയാണ് ധീ- സന്തോഷ് നാരായണന് കൂട്ടുകെട്ട് വീണ്ടുമെത്തുന്നത്. ന്തോഷ് നാരായണന് സംഗീത സംവിധാനം നിർവഹിച്ച ‘ഉട്രാദീങ്ക’ എന്ന ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ ലിറിക്കല്‍ വീഡിയോയിലും ധീയുടെ സാന്നിധ്യമുണ്ട്. ധനുഷിന്റെ നായികയായി രജിഷ വിജയനും കൂടാതെ, യോഗി ബാബു, നടരാജ്, ലാല്‍ എന്നിവരും അണിനിരക്കുന്ന തമിഴ് ചിത്രം നിര്‍മിക്കുന്നത് കലൈപുലി എസ്. തനുവാണ്. ആശിര്‍വാദ് സിനിമാസാണ് കര്ണന് ചിത്രത്തെ കേരളത്തിലെ തിയേറ്ററുകളിലെത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക