തന്റെ മരുമകളുടെ അക്കൗണ്ടിലൂടെ തലകാണിക്കാൻ ശ്രമം നടത്തിയ ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും ഫേസ്ബുക്ക് വിലക്കി. ട്രംപിന്റെ മകന്റെ ഭാര്യ ലാറയുടെ അക്കൗണ്ടിലൂടെ തലകാണിക്കാൻ ട്രംപ് ശ്രമിക്കുകയും ഇതോടെ മുന്നറിയിപ്പുമായി ഫേസ്ബുക്ക് എത്തുകയുമായിരുന്നു. ലാറയുടെ അക്കൗണ്ടിൽ ട്രംപുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ലാറയ്ക്ക് മുന്നറിയിപ്പ് നൽകി ഫേസ്ബുക്ക് ആ വിഡിയോ നീക്കം ചെയ്തു.
വിഡിയോയിൽ ട്രംപിന്റെ ശബ്ദം വ്യക്തമാണെന്നും അതിനാൽ വീഡിയോ നീക്കം ചെയ്യുകയാണെന്നും മുന്നറിയിപ്പ് നൽകി ലാറയ്ക്ക് ഫേസ്ബുക്ക് ഇ-മെയിൽ അയക്കുകയും ചെയ്തു. ഇനി ഇത്തരത്തിൽ പ്രവർത്തിക്കരുതെന്നും ഫേസ്ബുക്ക് നിർദേശം നൽകിയിട്ടുണ്ട്. ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, യൂ ട്യൂബ്, ഇൻസ്റ്റഗ്രാം, ഷോപിഫൈ എന്നീ പ്ലാറ്റ്ഫോമുകളും ട്രംപിന്റെ അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയിരുന്നു.
പെട്രോളിന് പമ്പിൽ തന്നെ പോകേണ്ട; ആവശ്യപ്പെട്ടാൽ വീട്ടിലുമെത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക