ഇനി പ്രധാനപ്പെട്ട രേഖകൾ ഗൂഗിളിൽ സൂക്ഷിച്ച വയ്ക്കാം. ഗൂഗിൾ സ്റ്റാക്ക് ആപ്പ് എത്തിയിരിയ്ക്കുകയാണ്. ഗൂഗിളിന്റെ പുത്തൻ ആപ്പുകൾ പരീക്ഷിച്ചു വിജയിപ്പിക്കുന്നതിൽ ശ്രദ്ധ പുലർത്തുന്ന ഏരിയ 120 വിഭാഗമാണ് ഗൂഗിൾ സ്റ്റാക്കിന് പിന്നിൽ പ്രവർത്തിയ്ക്കുന്നത്. തങ്ങളുടെ രേഖകൾ സുരക്ഷിതമായി ഓൺലൈനിൽ സൂക്ഷിക്കാനും എളുപ്പം തിരഞ്ഞെടുക്കാനാവുന്ന വിധത്തിൽ ക്രമീകരിക്കാനും ഉപഭോക്താക്കൾക്ക് സഹായകമാകും വിധമാണ് ഗൂഗിൾ സ്റ്റാക്ക് പ്രവർത്തിയ്ക്കുന്നത്.
ഈ ആപ്പിലൂടെ ഉപയോക്താക്കൾക്ക് തങ്ങളുടെ രേഖകൾ സുരക്ഷിതമാക്കാൻ സാധിക്കും. പ്രാഥമിക ഘട്ടമായതിനാൽ അമേരിക്കയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമേ ഇപ്പോൾ ആപ്പിന്റെ പ്രവർത്തനം ഉപയോഗപ്പെടുത്തുവാൻ സാധിക്കുകയുള്ളു. എന്നാൽ വൈകാതെ തന്നെ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ആപ്പിന്റെ സേവനം ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക