സോഷ്യല്‍മീഡിയയില്‍ അസഭ്യം പറയുന്നവര്‍ക്ക് അതേ ഭാഷയില്‍ മറുപടി നല്‍കുമെന്ന് സംവിധായകന് ഒമര്‍ ലുലു. പല സുഹൃത്തുക്കളും തന്നോട് അങ്ങനെ ചെയ്യരുത് എന്ന് പറയാറുണ്ട്.
എന്നാല്‍ താന്‍ ഒരു സാധാരണക്കാരനാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയേ പെരുമാറാന്‍ അറിയുകയുള്ളുവെന്നും ഒമര്‍ ലുലു പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്നലെ എന്റെ പെയ്ജില് ഒരുത്തന് എന്നെ വന്ന് തെറി വിളിച്ചു ഞാന്‍ അവനെയും തിരിച്ചു വിളിച്ചു,പക്ഷേ ഞാന്‍ ഒരു സംവിധായകനാണ് ഒരിക്കലും അങ്ങനെ തിരിച്ച് വിളിക്കരുത് എന്ന് പറഞ്ഞ് എന്റെ വെല്‍വിഷേര്‍സ്സ് എന്ന് പറയുന്ന കുറച്ച് പേര് ഫോണ്‍ ചെയ്തും മെസ്സേജ് അയച്ചും അഭിപ്രായം പറഞ്ഞു.ഞാന്‍ വളരെ സാധാരണ ഒരു വീട്ടില്‍ ജനിച്ച് ഗ്രൗഡിലും പാടത്തും ഒക്കെ കൂട്ട്കൂടി തല്ല്കൂടി ഒക്കെ കളിച്ചു വളര്‍ന്ന ആളാണ്.
തെറി വിളിക്കുന്നവനെ അല്ലയോ മഹാനുഭാവാ എന്ന് അഭിസംബോധന ചെയ്തു സംസാരിക്കാന്‍ ഒന്നും എനിക്ക് അറിയില്ല ഇങ്ങനെയൊക്കെ ഉള്ള എന്നെ ഇഷ്ടപ്പെടുന്നവര്‍ ഇഷ്ടപ്പെട്ടാല്‍ മതി.
ഇപ്പോഴും ഇഷ്ടമുള്ള പഴയ കൂട്ടുകാരെ കണ്ടാ ”മൈരെ കൊറെ നാളായല്ലോ കണ്ടിട്ട്” എന്നാണ് ചോദിക്കാറ് അത് കൊണ്ടു ഞാന്‍ ബാഡ്ബോയ് ആവുകയാണ് എങ്കില്‍ ആവട്ടെ.
ബാബു ആന്റണിയെ നായകനാക്കി പവര്‍ സ്റ്റാര്‍ എന്ന ചിത്രമാണ് ഒമര്‍ ലുലു ഇപ്പോള്‍ ഒരുക്കുന്നത്. ഒമര്‍ ലുലുവിന്റെ ആദ്യ മാസ് ചിത്രമാണ് ‘പവര്‍സ്റ്റാര്‍’. ഡെന്നീസ് ജോസഫാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബാബുരാജ്, റിയാസ് ഖാന്, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക