ഇടറോഡിൽ നിന്ന് ശ്രദ്ധയില്ലാതെ കയറി വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാനുള്ള ലോറി ഡ്രൈവറുടെ ശ്രമം കലാശിച്ചത് വൻ അപകടത്തിൽ. സൈബർബാദ് പൊലീസാണ് വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. കഴിഞ്ഞ 29 ന് നടന്ന അപകടത്തിന്റെ ദൃശ്യമാണ് പുറത്തു വിട്ടത്.
രാജേന്ദ്രനഗറിൽ നിന്ന് ഹിമയത്ത്സാഗർ ഔട്ടർ റിങ് റോഡ് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഇടറോഡിൽ നിന്ന് ശ്രദ്ധയില്ലാതെ കയറി വന്ന ബൈക്ക് യാത്രികനെ രക്ഷിക്കാൻ വേണ്ടി ലോറി വെട്ടിച്ചതാണ് അപകടമുണ്ടാക്കിയത്.
എതിരെ വന്ന മറ്റൊരു ലോറിയിൽ ഇടിച്ച് വാഹനം മറിയുന്നതും വിഡിയോയിൽ കാണാം. ഈ സമയം അപകടത്തിന് കാരണക്കാരനായ ബൈക്കുകാരൻ അവിടെ നിന്ന് രക്ഷപ്പെട്ടു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റെന്നും ഒരാളുടെ നില ഗുരുതരമാണെന്നും പൊലീസ് പറയുന്നു.
https://youtu.be/pfXmCsvBa4s
പ്രതികരിക്കാൻ ഇവിടെ എഴുതുക