രാജ്യത്ത് വീണ്ടും കോവിഡ് രോഗബാധ ഉണ്ടാകുകയാണ്. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പല സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക് നീങ്ങുകയാണ്. രാജ്യത്ത് മഹാരാഷ്ട്രയിലാണ് കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചു വരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പൂനെയില്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിയ്ക്കുകയാണ്.
‘സല്മാന് എന്നെ വഞ്ചിച്ചു, അതുകൊണ്ട് ബോളിവുഡ് ഉപേക്ഷിച്ചു’
വരാനിരിയ്ക്കുന്ന ഒരാഴ്ചത്തേക്ക് ആരാധനാലയങ്ങള്‍, ഹോട്ടല്‍, ബാര്‍, റസ്റ്റോറന്റ്, എന്നിവ പൂര്‍ണമായും അടച്ചിടാനാണ് തീരുമാനം. മാത്രമല്ല, നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നും പൂനെ ഡിവിഷണല്‍ കമ്മീഷണര്‍ അറിയിച്ചു. ശവ സംസ്കാര ചടങ്ങുകളും വിവാഹ ചടങ്ങുകളും ഒഴികെയുള്ള പൊതു പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി 6 മണി മുതല്‍ രാവിലെ 6 മണി വരെയാണ് നിയന്ത്രണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക