കഴിഞ്ഞ എൽഡിഎഫ് , യുഡിഎഫ് ഭരണകാലത്തെയും പരാമർശിച്ചുക്കൊണ്ട് ട്വീറ്റുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ‘നമുക്ക് വികസനത്തെപ്പറ്റി സംസാരിക്കാം’ എന്ന് പറഞ്ഞ് തുടങ്ങുന്ന ട്വീറ്റില്‍ എല്‍.ഡി.എഫ് ഭരണകാലത്ത് വിദ്യാഭ്യാസ രംഗത്ത് കൈവരിച്ച നേട്ടങ്ങളാണ് നിരത്തുന്നത്.
മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസയുമായി യു.എ.ഇ ; ആർക്കൊക്കെ അപേക്ഷിക്കാം..?
ഹൈടെക് ക്ലാസ് റൂം : യുഡിഎഫ് – പൂജ്യം, എൽഡിഎഫ് – 45,000
ക്ലാസുകളിലെ ലാപ്ടോപുകള്: യുഡിഎഫ് – പൂജ്യം, എൽഡിഎഫ് – 1,19,054
പുതിയ വിദ്യാര്‍ഥികള്‍ : യുഡിഎഫ് – 4.99 ലക്ഷം, എൽഡിഎഫ് – 6.79 ലക്ഷം
ഫോണ്‍ പേ ഉപഭോക്താവാണോ..? ഫാസ്ടാഗ് ഇനി ഫോണ്‍ പേ ആപ്പിലും
Let's talk development, LDF vs UDF, 2016-21 vs 2011-16.
Hitech Classrooms: 45,000 vs 0
Laptops in Classes: 1,19,054 vs 0
Student Enrollment: + 6.79L vs – 4.99L pic.twitter.com/Gf48GPesG8
— Pinarayi Vijayan (@pinarayivijayan) April 2, 2021
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടിയ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംബന്ധിച്ചും അബ്ദുല്‍റബ്ബ് വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്തെ പാഠപുസ്തക സമരവുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി പങ്കുവച്ച വീഡിയോയിലൂടെ പറയുന്നു. ‘പ്രതിപക്ഷ നേതാവ് ചോദിച്ചത് നാല് സ്കൂള്‍ കെട്ടിടം പണിയുന്നതാണോ വികസനം എന്നാണ്? വികസനത്തെപ്പറ്റി അദ്ദേഹമെന്താണ് മനസിലാക്കിയത്’ എന്ന് ചോദിക്കുന്ന പിണറായി വിജയനെയും വീഡിയോയില്‍ കാണാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക