വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങിയ താരമാണ് ടി.ജി രവി. ക്യാരക്ടര്‍ റോളുകള്‍ ചെയ്തെങ്കിലും കൂടുതല്‍ സിനിമകളിലും താരം വില്ലനായാണ് വേഷമിട്ടത്. ഇപ്പോഴിതാ തുടര്‍ച്ചയായ നെഗറ്റീവ് വേഷങ്ങള്‍ തന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടന്. വില്ലനായതിനാല്‍ പുതിയ തലമുറയിലുള്ളവര്‍ പരിചയപ്പെടാന്‍ പോലും മടിച്ചിരുന്നുവെന്ന് ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
വിവാഹവീടുകളില് ചെന്നാല്‍ എന്നോട് കുശലം പറയാന്‍ പോലും അധികം പേര് വരാതായി കുറ്റവാളിയെപ്പോലെ മാറ്റിനിര്‍ത്തപ്പെട്ടപ്പോള്‍ വലിയ വല്ലാത്ത സങ്കടം തോന്നി. പൊതു സ്ഥലത്ത് ചെന്നാല്‍ ആളുകള്‍ക്ക് പേടിയാണ്. എന്നാല്‍ ഈ വില്ലന്‍ വേഷം മൂലമുണ്ടായ നേട്ടവും അദ്ദേഹം എടുത്തുപറഞ്ഞു. മിക്കപ്പോഴും പകല്‍ സമയത്ത് ഷൂട്ടിംഗുള്ളതിനാല്‍ നായികമാരായി വരുന്ന പെണ്‍കുട്ടികള്‍ക്ക് സിനിമ കാണാന്‍ കഴിഞ്ഞിരുന്നില്ല.
പലപ്പോഴും ഞങ്ങള്‍ സെക്കന്‍ഡ് ഷോയ്ക്ക് പോകുമ്പോള്‍ അവരും ഒപ്പമുണ്ടാകും നായകനൊപ്പം വരുന്നതിനെക്കാളും സുരക്ഷിതത്വം വില്ലന്റെ കൂടെയാണെന്നാണ് അവര്‍ പറയാറ് രവി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക