ഷൊര്‍ണൂര്‍: ഭദ്രകാളിയെ പിശാച് പിടിക്കുമോ ? കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ കേരളാ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തെ പരിഹസിച്ച് കേന്ദ്ര ധനകാര്യമന്ത്രി നിര്മ്മലസീതാരാമന്.
അങ്ങനെ പിശാച് പിടിക്കാന്‍ വന്നാല്‍ ഭദ്രകാളി അതിന്‍െ്റ ജോലി ചെയ്യും. പിന്നെ പിശാചിന് ഓടേണ്ടിവരും ഷൊര്‍ണൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപ്പെട്ടുവെന്ന ആരോപണമാണ് ഉയരുന്നത്. ഇതിനെതിരെ അന്വേഷണം നടത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആളുകള്‍ തന്നെ പിടിയിലായി. ഇതോടെയാണ് കേന്ദ്രത്തിനെതിരെ കേരളം അന്വേഷണം പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി വിശദീകരിച്ചു.
ശബരിമല വിഷയത്തില്‍ വിശ്വാസികളെ മര്‍ദിച്ചതിനു നേതൃത്വം നല്കിയ മന്ത്രിക്ക് 500 കൊല്ലം തപസിരുന്നാലും മോക്ഷം ലഭിക്കില്ല. കേരളത്തില്‍ നടക്കുന്നത് എല്‍.ഡി.എഫ്. യു.ഡി.എഫ് ഒത്തുകളിയാണന്നും നിര്മ്മലാസീതാരാമന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക