മലയാളത്തിൽ നിന്നും തമിഴ് , തെലുങ്ക് സിനിമാ ലോകത്തെത്തിയ താരമാണ് നിവേദ തോമസ്. ജയറാം ചിത്രം വെറുതെ ഒരു ഭാര്യയിലാണ് പ്രേക്ഷകർ നിവേദയെ ശ്രദ്ദിക്കുന്നത്. എന്നാൽ പിന്നീട് നായികയായി തന്നെ നിവേദയെ കണ്ടപ്പോൾ ആസ്വാദകർ അമ്പരന്നു. പിന്നീട് തെലുങ്ക് സിനിമകളിൽ ഏറെ ശ്രദ്ധേയയായിരുന്നു താരം.
ഇപ്പോഴിതാ താരത്തിന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. രോഗം സ്ഥിരീകരിച്ച വിവരം താരം തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. താൻ ക്വാറന്റൈനില്‍ പ്രവേശിച്ചെന്നും രോഗം ഭേദമാകാനുള്ള തയ്യാറെടുപ്പിലാണെന്നും നിവേദ ട്വീറ്റ് ചെയ്തു. മികച്ച പരിചരണം നല്കുന്ന ആരോഗ്യ പ്രവര്‍ത്തകരോട് പ്രത്യേക കടപ്പാടുമുണ്ട്. എല്ലാവരും മാസ്ക് ധരിച്ച് സുരക്ഷിതരാകൂവെന്നു പറഞ്ഞ നിവേദ തന്നെ സ്നേഹിക്കുകയും പിന്തുണക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദിയും അറിയിച്ചു. ചുരുങ്ങിയ കാലയളവുകൊണ്ടു തന്നെ മോഹൻലാൽ, രജനീകാന്ത്, വിജയ്, കുഞ്ചാക്കോബോബൻ, ജൂനിയർ എൻടിആർ, നാനി എന്നിവർക്കൊപ്പമെല്ലാം അഭിനയിക്കാൻ നിവേദക്ക് സാധിച്ചു.
മികച്ച പ്രണയ ജീവിതത്തിന് ഈ തെറ്റുകൾ ചെയ്യരുത്
പ്രതികരിക്കാൻ ഇവിടെ എഴുതുക