നിത്യജീവിതത്തില്‍ സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിച്ചു വരുന്ന ഒന്നാണ് മുൾട്ടാണി മിട്ടി. മുഖ ചർമത്തിലുള്ള അഴുക്ക് വലിച്ചെടുക്കുകയാണ് ഇതിന്റെ ഗുണം. വെള്ളത്തില്‍ കുഴച്ച് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം ഇത് കഴുകി കളയണം. എന്നാൽ മുള്‍ട്ടാണി മിട്ടി ഉപയോഗിച്ചാൽ മുഖം വരളുമെന്ന് ഉപയോഗിച്ചവര്‍ക്ക് അറിയാം. ഇതിനാല്‍ വരണ്ട ചര്‍മമുള്ളവർ മുള്‍ട്ടാണി മിട്ടി ഉപയോഗിക്കുന്നത് നല്ലതല്ല. മുഖം വരളുന്നതോടെ ചൊറിച്ചില്‍ ഉൾപ്പെടയുള്ള അസ്വസ്ഥതകള്‍ക്കും കാരണമാകാം.
എന്നാല്‍ ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ മുള്‍ട്ടാണി മിട്ടി വരണ്ട ചര്‍മമുള്ളവര്‍ക്കും ഉപയോഗിക്കാം. മുഖത്തിന് ജലാംശം നല്കാന് കഴിയുന്ന വസ്തുക്കളും മുൾട്ടാണി മിട്ടിയ്ക്കൊപ്പം ഉപയോഗിക്കുക എന്നതാണ് നല്ലത്.
ഒരു ടേബിള്‍ സ്പൂണ്‍ മുള്‍ട്ടാണി മിട്ടി, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, മുന്നോ നാലോ മുന്തിരി (ലഭ്യമാണെങ്കിൽ) എന്നിവ ചേർക്കാം. തേനിലുള്ള ഈര്‍പ്പവും ആന്റി ബാക്ടീരിയല്‍ ഘടകങ്ങളും ചർമം വരളുന്നതു തടയാനും സംരക്ഷണം നൽകാനും കഴിവുള്ളതാണ്.
അതുപോലെ മുന്തിരി ചർമ്മത്തിലെ എണ്ണമയം നിലനിർത്താൻ സഹായിക്കും. മുന്തിരി ചതച്ച ശേഷം ഇതിലേക്ക് മുള്‍ട്ടാണി മിട്ടിയും തോനും ചേര്‍ത്ത് കുഴയ്ക്കുക. കുഴമ്പ് പരുവത്തിലാകുമ്പോൾ മുഖത്ത് പുരട്ടുക. ഇരുപത് മിനിറ്റിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ ഒരിക്കല്‍ ഉപയോഗിക്കുന്നതാണ് നല്ലത്. മുള്‍ട്ടാണി മിട്ടിയും തൈരും, മുള്‍ട്ടാണി മിട്ടിയും തക്കാളിയും, മുള്‍ട്ടാണി മിട്ടിയും വെള്ളരിക്കാ നീരും
ഉപയോഗിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക