വോട്ടര്‍ പട്ടികയില്‍ നിന്നും തന്നെ ഹിയറിങ്ങ് പോലും നടത്താതെ ഒഴിവാക്കിയെന്ന ആരോപണവുമായി നടി സുരഭി ലക്ഷ്മി. തന്റെ അമ്മയുടെ ചികിത്സയുടെ കാര്യത്തിന് താത്കാലികമായി താമസം മാറിയതിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചതെന്നാണ് സുരഭി പറയുന്നത്. സുരഭിയുടെ അനിയത്തിയെയും വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്താക്കിയെന്നാണ് പറയുന്നത്.
ഫേസ്ബുക്കിലാണ് പ്രതിഷേധമറിയിച്ച് സുരഭി കുറിപ്പെഴുതിയത്. ഇത്തരം പ്രവൃത്തി പ്രതിഷേധാര്‍ഹമാണ്. ഒരു പൗരന്റെ ജനാധിപത്യാവകാശത്തെ ഹനിക്കുന്നത് ജനാധിപത്യത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും സുരഭി പറയുന്നു.
‘നരിക്കുനി ഗ്രാമപഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡില്‍, ബൂത്ത് 134 ല്‍ വോട്ടറായ ഞാന്‍, അമ്മയുടെ ചികിത്സാവശ്യാര്‍ത്ഥം താല്‍ക്കാലികമായി താമസം മാറിയപ്പോള്‍, ഞാന്‍ സ്ഥലത്തില്ലാ എന്ന പരാതി കൊടുപ്പിച്ച്, എന്നെയും ചേച്ചിയെയും വോട്ടര്‍ പട്ടികയില്‍ നിന്നും, ഹിയറിങ്ങ് പോലും നടത്താതെ ഒഴിവാക്കിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.
ഒരു പൗരന്റെ ജനാധിപത്യാവകാശം ഹനിക്കാന്‍ കൂട്ടുനിന്ന ‘ചില തല്പരകക്ഷികള്” ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്’
അതേസമയം അനൂപ് മേനോന് സംവിധാനം ചെയ്യുന്ന പദ്മയാണ് റിലീസ് ചെയ്യാനിരിക്കുന്ന സുരഭി ചിത്രം. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായാണ് സുരഭി എത്തുന്നത്. പദ്മ എന്ന ടൈറ്റില്‍ റോള്‍ ചെയ്യുന്നത് സുരഭി തന്നെയാണ്. ചിത്രത്തില്‍ അനൂപ് മേനോനന് തന്നെയാണ് നായകന്.
അനൂപ് മേനോന് സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍ രാമകൃഷ്ണന്, മെറീന മൈക്കിള്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ബാക്കി ഇരുപതോളം പേരും പുതുമുഖങ്ങളാണ്. മഹാദേവന്‍തമ്പി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ, കല സംവിധാനം രഞ്ജീവ്, എഡിറ്റര്‍ സിയാന് പ്രൊഡക്ഷന്‍ കണ്ട്രോളര് അനില്‍ ജി എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക