ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണം എന്തു കഴിക്കണം എന്നതുപോലെ എപ്പോൾ കഴിക്കണം എന്നതും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രാതലും ഉച്ചഭക്ഷണവും അത്താഴവും എല്ലാം കഴിക്കുന്നതിന് സമയം പ്രധാനമാണ്.
അത്താഴം കഴിച്ചയുടനെ ഉറങ്ങാൻ കിടക്കരുതെന്ന് പഴമക്കാർ പറയുമായിരുന്നു. അതിന് കാരണം ഇതാണ്. ആഹാരം കഴിച്ച ഉടൻ തന്നെ കിടക്കുമ്പോൾ നമ്മുടെ ആക്റ്റിവിറ്റി ലെവൽ ഏറ്റവും കുറവായിരിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് കൂട്ടുന്നു. ഇത് മൂലം ഉറക്കം വരാനും പ്രയാസമാകും. അത്താഴം വളരെ കുറച്ചു മാത്രമേ കഴിക്കാവൂ അതും ഉറങ്ങാൻ കിടക്കുന്നതിന് മൂന്നു മണിക്കൂർ മുൻപേകഴിക്കണം.
രാത്രി വളരെ വൈകി കഴിക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകും. വളരെ വൈകി അത്താഴം കഴിക്കുമ്പോൾ അനാരോഗ്യ ഭക്ഷണങ്ങളും കഴിക്കാൻ സാധ്യതയുണ്ട്. അതു പോലെ രാത്രി മധുരം കഴിച്ചാൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാൻ കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക