ഭൂമിയിലെ മനോഹരമായ വികാരങ്ങളിൽ ഒന്നാണ് പ്രണയം. പ്രണയം നുകരാത്തവരായി ആരുമുണ്ടാകില്ല. പ്രണയത്തിൽ മാനസിക പൊരുത്തത്തിന് ഏറെ പ്രധാന്യമുണ്ട്. എന്നാൽ ചില പ്രവൃത്തികൾ പ്രണയിക്കുന്നവരെ മാനസികമായ അകല്‍ച്ചയ്ക്ക് കാരണമാകും. ഇതു പ്രണയ പരാജയത്തിലേക്ക് നയിക്കുകയും ചെയ്യും.
∙ പ്രണയിച്ച് തുടങ്ങുമ്പോൾ തന്നെ എല്ലാ പ്രശ്നങ്ങളും ഇറക്കി വയ്ക്കാനുള്ള ചുമടു താങ്ങിയായി പങ്കാളിയെ കാണരുത്. കുടുംബത്തിലെ പ്രതിസന്ധികളും വ്യക്തിപരമായ ബുദ്ധിമുട്ടുകളും മുൻ പ്രണയത്തിലെ പ്രശ്നങ്ങളും അതിൽ ഉൾപ്പെടുന്നു. പ്രണയത്തില്‍ സത്യസന്ധതയും സുതാര്യതയും ആവശ്യമാണെങ്കിലും ഇത്തരം തുറന്നുപറച്ചിലുകളിലേക്കു കടക്കുന്നതു സമയമെടുത്താകണം.
. പങ്കാളിയുടെ മുൻ പ്രണയത്തെ കുറിച്ച് അറിയാൻ താത്പര്യം ഉണ്ടെങ്കിൽ പങ്കാളി തുറന്നു പറയുന്നവരെ കാത്തിരിക്കുക അല്ലെങ്കിൽ
മുന്‍പ് പ്രണയമുണ്ടായിരുന്നോ എന്ന ചോദ്യത്തിൽ ഒതുക്കാം. പറയാന്‍ താൽപര്യമുണ്ടെങ്കില് ആ ചോദ്യത്തിന്റെ ഉത്തരമായി എല്ലാ കാര്യങ്ങളും അവർ വിശദീകരിക്കും.
∙ പങ്കാളിയോട് ഒരിക്കലും മനസ്സിൽ കണ്ടതിനും ആഗ്രഹിച്ചതിനും അനുസരിച്ച് അവര്‍ പ്രവര്‍ത്തിച്ചില്ല എന്നു കുറ്റപ്പെടുത്താതിരിക്കുക.
. അഭിപ്രായങ്ങളും നിലപാടുകളുമാണു വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്നത്. അതിനാൽ പ്രണയത്തിലും ബാഹ്യസൗന്ദര്യത്തിൽ സ്വന്തമായി നിലപാടുകളും അഭിപ്രായങ്ങളും ഉള്ളത് വളരെ നല്ലതാണ്. ഇനി തന്റെ പങ്കാളി പറയുന്ന കാര്യങ്ങള്‍ ശരിയല്ല എന്നു തോന്നുകയാണെങ്കിൽ അതിനുള്ള കാരണങ്ങള്‍ അവരോടു പറയുക. അത് അവരെ കൂടുതല്‍ സഹായിക്കുമെന്നു മാത്രമല്ല, നിങ്ങളുടെ വ്യക്തിത്വം അവർക്കു മനസ്സിലാക്കാനുള്ള അവസരം കൂടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക