മൊബൈൽ ഫോണിലോ പേഴ്സണൽ കമ്പ്യൂട്ടറിലോ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന വോട്ടർ തിരിച്ചറിയൽ കാർഡിന്റെ ഇലക്ട്രോണിക് പതിപ്പാണ് ഇ-ഇപിഐസി. വോട്ടർ-ഐഡി കാർഡിനായി അപേക്ഷിക്കുകയും ഫോം -6 ൽ മൊബൈൽ നമ്പറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്ത ശേഷം ഇ-ഇപിഐസി ഡൗൺലോഡ് ചെയ്യാൻ കഴിയും. മൊബൈൽ നമ്പറുകൾ കൃത്യമായിരിക്കണം എന്ന് മാത്രം. ഇലക്ട്രൽ ഫോട്ടോ ഐഡന്റിറ്റി കാർഡിന്റെ എഡിറ്റുചെയ്യാനാകാത്ത ഡിജിറ്റൽ പതിപ്പാണ് ഇ-ഇലക്ടർ ഫോട്ടോ ഐഡന്റിറ്റി കാർഡ്. ഇത് ഡിജിറ്റൽ ലോക്കർ പോലുള്ള സൗകര്യങ്ങളിൽ സൂക്ഷിക്കാനും പിഡിഎഫ് ഫോർമാറ്റിൽ അച്ചടിക്കാനും കഴിയുമെന്ന് പിടിഐ റിപ്പോർട്ടിൽ പറയുന്നു.
ഡിജിറ്റൽ വോട്ടർ ഐഡി കാർഡുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം:
https://voterportal.eci.gov.in/, അല്ലെങ്കിൽ https://nvsp.in/Account/Login എന്നതിലേക്ക് ലോഗിൻ ചെയ്യുക
നിങ്ങൾക്ക് ഒരു അക്കൗണ്ട് ഇല്ലെങ്കിൽ, നിങ്ങളുടെ മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി നൽകി ഒരു അക്കൗണ്ട് സൃഷ്ടിക്കുക.
നിങ്ങൾക്ക് ഇതിനകം ഒരു അക്കോണ്ട് ഉണ്ടെങ്കിൽ, ലോഗിൻ ചെയ്ത് ഡോൺലോഡ് ഇ-ഇപിഐസി ഓപ്ഷനിൽ ക്ലിക്കുചെയ്യുക. ഡിജിറ്റൽ വോട്ടർ തിരിച്ചറിയൽ കാർഡുകൾ നേടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക