തിരുവനന്തപുരം: കുണ്ടറയിൽ ഇഎംസിസി ഡയറക്ടർ ഷിജു എം വർഗീസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. കാർ കത്തിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് പദ്ധതിയിട്ടത്. ഷിജു വർഗീസിനെ പോലീസ് കസ്റ്റഡിയിലെടുത്തെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
കാറിൽ ഒരു ലിറ്റർ കന്നാസുമായാണ് ഷിജു വർഗീസ് പിടിയിലായതെന്നാണ് പുറത്തുവരുന്ന വിവരം. വാഹനം കത്തിച്ചുകൊണ്ട് നാടകം നടത്താനായിരുന്നു നീക്കം. എന്നാൽ നീക്കം പോലീസ് പൊളിച്ചെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ ആരോപണം പോലീസ് നിഷേധിച്ചു. ഷിജു കസ്റ്റഡിയിൽ അല്ലെന്നും പോലീസ് അറിയിച്ചു. തൻറെ വാഹനം ആക്രമിക്കാൻ ശ്രമിച്ചെന്ന് ഷിജു വർഗീസ് പരാതി നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക