ശബരിമല പരാമര്‍ശത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് നിയമമന്ത്രി പരാതി നല്കി.
മുഖ്യമന്ത്രിക്ക് അയ്യപ്പകോപമുണ്ടാകുമെന്ന് പറഞ്ഞ രമേശ് ചെന്നിത്തലയ്ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. പരാമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് മന്ത്രി എ.കെ.ബാലന് പറഞ്ഞു.
വിശ്വാസം എങ്ങനെ സംരക്ഷിക്കണമെന്ന് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം തീരുമാനിക്കും എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ . എ.കെ.ബാലന് അദ്ദേഹത്തിന്റെ വഴി നോക്കട്ടെ. ഞാന്‍ എന്റെ വഴി നോക്കിക്കൊള്ളാം.
വിശ്വാസം ജീവവായുവാണ്, അതിനെ തൊടാന്‍ ആര് ശ്രമിച്ചാലും തടയും. സർക്കാർ വിരട്ടാൻ നോക്കണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക