എസ്ബിഐ അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. സര്‍ക്കാരില്‍ നിന്നും നേരിട്ട് പണമായി ലഭിക്കുന്ന ആനുകൂല്യങ്ങളോ സബ്സിഡിയോ കിട്ടുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ബാങ്കില്‍ നേരിട്ടു ചെല്ലാതെ ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎം, എസ്ബിഐ മൊബൈല്‍ ആപ്പ് എന്നിവ വഴിയും ബാങ്ക് അക്കൗണ്ടും ആധാര്‍ കാര്‍ഡ് നമ്പറും ബന്ധിപ്പിക്കാന്‍ സൗകര്യമുണ്ട്. ഇതിനായി ഇന്റര്‍നെറ്റ് ബാങ്കിങ് പ്രയോജനപ്പെടുത്താം.
ആദ്യം എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ യൂസര്‍നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം. തുടര്‍ന്ന് ‘ഇ-സര്‍വീസസ്’ എന്ന സെക്ഷനില്‍ ചെന്ന് ‘അപ്ഡേറ്റ് ആധാര്‍ കാര്‍ഡ് വിത്ത് ബാങ്ക് അക്കൗണ്ട്സ് (സിഐഎഫ്)’ എന്ന ഓപ്ഷന് ക്ലിക്ക് ചെയ്യുക. പ്രൊഫൈല്‍ പാസ്വേഡ് സ്ഥിരീകരിച്ചതിന് ശേഷം ‘സബ്മിറ്റ്’ ബട്ടണ്‍ ക്ലിക്ക് ചെയ്യുക. താഴേക്ക് നീളുന്ന പട്ടികയില്‍ നിന്നും സിഐഎഫ് നമ്പര്‍ തിരഞ്ഞെടുത്ത് ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കുകയാണ് അടുത്ത നടപടി.
ഇതു ചെയ്തു കഴിഞ്ഞാല്‍ ‘സബ്മിറ്റ്’ ബട്ടണ്‍ ക്ലിക്ക് ചെയ്യാം. ആധാര്‍ കാര്‍ഡ് നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ചേര്‍ന്നു കഴിഞ്ഞാല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് സന്ദേശമെത്തും.
ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യമില്ലാത്തവര്‍ക്ക് എസ്ബിഐയുടെ എടിഎമ്മില്‍ ചെന്നും അക്കൗണ്ടും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക