തിളക്കവും ആരോഗ്യവുമുള്ള തലമുടിക്ക് പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും ആവശ്യമാണ്. അതുകൊണ്ടുതന്നെ, ശരിയായ ഭക്ഷണം തലമുടിയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും.
1. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികൾ തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും. ഇവ ശരീരത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
2. ബയോട്ടിൻ ധാരാളമായി അടങ്ങിയ മുട്ട തലമുടിയുടെ വളർച്ചയ്ക്ക് ഏറെ ഗുണം ചെയ്യും. കൂടാതെ ഇവ പ്രോട്ടീനുകളാല്‍ സമ്പന്നമാണ്.
3. തലമുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച് ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യങ്ങൾ.
4. അയണിന്റെ അളവ് ധാരാളമായി അടങ്ങിയ ചെറുപയർ മുടിയ്ക്ക് വളരെ മികച്ചതാണ്. ഇത് കൂടാതെ പ്രോട്ടീൻ, വിറ്റാമിൻ ബി, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളിക് ആസിഡ്, തുടങ്ങിയ അവശ്യ പോഷകങ്ങളും ചെറുപയറിൽ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ തലമുടിയുടെ വളർച്ചയ്ക്ക് ഏറേ നല്ലതാണ്.
5. തലമുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനുകള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ തൈരും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക