വേനല്‍ കനക്കാന്‍ തുടങ്ങി ഒപ്പം ചൂടും. ഈ സമയത്ത് ശരീരത്തില്‍ വെള്ളത്തിന്റെ ആവശ്യം ഏറെ കൂടുതലാണ്. എത്ര വെള്ളം കുടിച്ചാലും നമുക്ക് മതിയാവുകയുമില്ല. അതുകൊണ്ടു തന്നെ വേനല്‍ക്കാലത്ത് കുടിക്കാന്‍ പറ്റിയ ഏറ്റവും നല്ല ഒരു പാനീയമാണ് സംഭാരം. ദാഹം ശമിപ്പിക്കുക മാത്രമല്ല ചൂടുകാലത്ത് നമ്മുടെ ശരീരത്തെയും വയറിനെയും സംരക്ഷിക്കാന്‍ കൂടി ഇതിനു സാധിക്കുന്നു. വളരെ സ്വാദിഷ്ടവും ആരോഗ്യകരവുമായ സംഭാരം എളുപ്പം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഇതിനായി അര ലിറ്റര്‍ തൈര് എടുക്കുക.
കട്ടിതൈര് ആണെങ്കില്‍ ഉപയോഗിക്കുന്നതിനു മുന്‍പ് മിക്സിയിലിട്ട് നന്നായി അടിച്ച് ഇതിലെ കട്ടയെല്ലാം ഉടക്കണം . ശേഷം ഇത് ഒരു പാത്രത്തില്‍ ഒഴിച്ച് വെക്കുക. പിന്നീട് അഞ്ചോ ആറോ ചെറിയ ഉള്ളി, രണ്ട് പച്ചമുളക്, ഒരു കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത്, കൂടെ ഒരു പുതിന ഇലയും ചേര്‍ത്ത് നന്നായി മിക്സിയില്‍ ഇട്ട് അടിച്ചെടുക്കുക. ശേഷം ഇത് ഉടച്ചു വെച്ച തൈരിലേക്ക് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. കൂടെ നാല് ഗ്ലാസ് വെള്ളം കൂടി ഒഴിച്ചു കൊടുക്കുക,
എന്നാല്‍ മാത്രമേ കട്ടിയായ തൈര് സംഭാരത്തിന്റെ പരുവത്തില്‍ ആകുകയുളളൂ. പിന്നീട് ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ഇട്ട് കൊടുക്കുക. നന്നായി ഇളക്കിയ ശേഷം മണ്കലത്തില് ഒഴിച്ച് വെക്കുക. ദാഹിക്കുന്ന സമയത്ത് ആവശ്യത്തിന് അനുസരിച്ച് എടുത്ത് കുടിക്കാവുന്നതാണ്. സംഭാരം ശരീരത്തിന് ഏറെ ഉത്തമമാണ്. കൂടാതെ ചൂടുകാലത്ത് ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണിത്. ഒപ്പം വേനല്‍ക്കാലത്ത് നമ്മുടെ വീടുകളില്‍ വരുന്ന വിരുന്നുക്കാര്‍ക്ക് കൊടുക്കാവുന്ന നല്ല ഒരു പാനീയം കൂടിയാണ് സംഭാരം
പ്രതികരിക്കാൻ ഇവിടെ എഴുതുക