വേനല്‍ കനത്തതോടെ ഫാന്‍ ഇട്ടാല്‍ പോലും മുറിയിലിരിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഇങ്ങനെ അസഹനീയമായ ചൂട് സഹിക്കാന്‍ പറ്റാതാകുമ്ബോഴാണ് നമ്മള് എസിയിലും എയര്‍ കൂളറിലുമൊക്കെ അഭയം പ്രാപിക്കുന്നത്. എയര്‍ കൂളറും എസിയുമൊക്കെ ഉപയോഗിക്കുമ്ബോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
എയര്‍ കണ്ടീഷണറിനെ അപേക്ഷിച്ച് എയര്‍ കൂളര്‍ സാമ്ബത്തികമായി മെച്ചപ്പെട്ടതാണെങ്കിലും, ചില പോരായ്മകളുണ്ട്. എയര്‍ കൂളര്‍ മുറിയുടെ ജലാംശം (Humidity) വര്‍ദ്ധിപ്പിക്കുന്നു. ചിലര്‍ക്കത് കണ്ണിനും തൊലിയ്ക്കും ശ്വാസകോശത്തിനും ദോഷകരമാവുന്നു. എയര്‍ കൂളര്‍ പുറത്തുള്ള പൊടിപടലങ്ങള്‍ അകത്തെത്തിക്കുന്നു.
ഉപയോഗിക്കുന്ന വെള്ളം ഇടയ്ക്കിടയ്ക്ക് മാറ്റിയില്ലെങ്കില്‍ അതില്‍ ഫംഗസ്, ബാക്ടീരിയ തുടങ്ങിയവ വളര്‍ന്ന് ദോഷമുണ്ടാവാം. എയര്‍ കൂളര്‍, എസിയെ പോലെ അണുക്കളെ – ബാക്ടീരിയ, വൈറസ് – അരിച്ച് മാറ്റുന്നില്ല. എയര്‍ കൂളറിന്്റെ ബാഷ്പീകരണ തണുപ്പ് ചില കുട്ടികളില്‍ ജലദോഷമുണ്ടാക്കാം.
എയര്‍ കൂളര്‍ അന്തരീക്ഷത്തിലെ വായുവിനെ തണുപ്പിക്കുന്നു. എസി വായുവിനെ തണുപ്പിക്കുക മാത്രമല്ല വായുവില്‍ നിന്നുള്ള ഈര്‍പ്പത്തെ പുറത്തെടുക്കുകയും ചെയ്യും. വായുവിന്റെ താപനിലയും ഈര്‍പ്പവും നമുക്ക് വേണ്ടുന്ന നിലയിലേക്ക് മാറ്റുന്ന പ്രക്രിയയാണ് എയര്‍ കണ്ടീഷനിങ്.
കൂളര്‍ എപ്പോഴും പരിസ്ഥിതിയോട് കുറച്ചു കൂടി ഇണങ്ങുന്ന രീതിയിലുളളതാണ്. കൂളര്‍ ഇടയ്ക്കിടെ തുറന്നു വൃത്തിയാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ അതില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ കൊതുക് മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക