സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങളിൽ രൂക്ഷമായ പ്രതികരണവുമായി ദിയ കൃഷ്ണകുമാർ. പിതാവിന്റെ രാഷ്ട്രീയമുൾപ്പെടെ ബന്ധപ്പെടുത്തി നടക്കുന്ന പ്രചാരണങ്ങളിൽ രൂക്ഷമായ പ്രതികരണവുമായാണ് തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാർത്ഥിയും നടനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണകുമാർ രംഗത്ത് വന്നിരിക്കുന്നത്. എട്ടുലക്ഷത്തോളം പേർ പിന്തുടരുന്ന ദിയയുടെ പേജിലൂടെ പണം വാങ്ങി പ്രമോഷനുകൾ ചെയ്തിരുന്നു. ഇതുമായി ഉണ്ടായ ഒരു പ്രശ്നമാണ് താരം ചൂണ്ടിക്കാട്ടിയത്.
സംവാദത്തിനിടെ മാറിടത്തിന്റെ അളവു ചോദിച്ചു; വായടപ്പിക്കുന്ന മറുപടി നല്കി നടി
തനിയ്ക്ക് ഒരു തന്തയെ ഉള്ളൂവെന്നും അയാളെ പോലെ പല തന്തമാരുടെ സ്വഭാവം തനിയ്ക്കില്ലെന്നും ദിയ കൃഷ്ണകുമാർ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. തന്നെയും അച്ഛനെയും ചേച്ചിയെയുമൊക്കെ പറയാൻ ഇയാൾക്ക് എന്ത് അധികാരം. തന്റെ എന്റെ അച്ഛന്റെ രാഷ്ട്രീയത്തെയും പാർട്ടിയെയും ഇയാൾ കളിയാക്കി. എനിക്ക് രാഷ്ട്രീയമില്ല. പക്ഷേ എന്റെ അച്ഛൻ രാഷ്ട്രീയത്തിൽ നിൽക്കുമ്പോൾ, എന്റെ അച്ഛനെ അല്ലാതെ കണ്ടവന്റെ തന്തയെ ഞാൻ പോയി പിന്തുണയ്ക്കണോ..? ദിയ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക