കണ്ണൂർ കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജർ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ. തൃശൂർ സ്വദേശി സ്വപ്നയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകർ ഇന്ന് രാവിലെ 10.15 ഓടെയാണ് സ്വന്തം കാബിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി ബിജെപിക്ക് വോട്ട് വിറ്റെന്ന ആരോപണവുമായി ജനതാദൾ നേതാവ്
മരണ കാരണം വ്യക്തമല്ല. രാവിലെ ബാങ്കിലേക്ക് ജോലിക്കായി എത്തിയ സ്വപ്ന കാബിനുള്ളിൽ കയറി ക്യാബിന് അകത്തു നിന്ന് അടയ്ക്കുകയായിരുന്നു. എന്നാൽ ഏറെ നേരമായിട്ടും സ്വപ്നയെ പുറത്തേക്ക് കാണാതിരുന്നതിനാൽ സഹപ്രവർത്തകർ ക്യാബിന്റെ വാതിൽ തള്ളി തുറന്നു നോക്കിയപ്പോൾ കാബിനുള്ളിലെ ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് സ്വപ്നയെ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക