തന്റെ അഭിനയം കൊണ്ടും നിലപാടുകൾക്കൊണ്ടും ആസ്വാദകർക്ക് പ്രിയങ്കരനായ നടനാണ് മാധവൻ. നമ്പി നാരായണനായി താരം എത്തുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലറുകൾ പുറത്തു വന്നിരുന്നു. ഇപ്പോൾ തന്റെയും കുടുംബത്തിന്റെയും കോവിഡ് പരിശോധന ഫലം നെഗറ്റീവായെന്ന് അറിയിച്ചിരിക്കുകയാണ് നടൻ. കഴിഞ്ഞ മാസം 25നായിരുന്നു താരത്തിന് കോവിഡ് രോഗം സ്ഥിരീകരിച്ചത്.
നാടാണ് പിന്നാലെ അദ്ദേഹത്തിന്റെ അമ്മയ്ക്കുൾപ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കും രോഗബാധ കണ്ടെത്തിയിരുന്നു. ഇപ്പോൾ പരിശോധനാഫലം നെഗറ്റീവായെന്ന് താരം തന്നെയാണ് തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ആശങ്കയ്ക്കും പ്രാര്‍ഥനയ്ക്കും എല്ലാവര്ക്കും നന്ദി. അമ്മയുള്‍പ്പെടെയുള്ള എല്ലാവര്ക്കും കൊവിഡ് നെഗറ്റീവായി. രോഗം ഭേദമായെങ്കിലും വീട്ടില്‍ എല്ലാവരും അതീവ ശ്രദ്ധയും മുന്‍കരുതലും പാലിക്കുന്നു. ദൈവകൃപയില്‍ എല്ലാവരും സുഖമായിരിക്കുന്നു..’ മാധവൻ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക