നൂൽപുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസിയായ അറുപതുകാരൻ കൊല്ലപ്പെട്ടു. കോലൂർ വനമേഖലയിൽ കടമ്പക്കാട് ആദിവാസി കോളനിയിലെ ചെലുവനാണു കൊല്ലപ്പെട്ടത്. നാലു ദിവസം മുൻപ് കോലൂരിലെ മകളുടെ വീട്ടിലേക്കു പുറപ്പെട്ട ഇയാളെ കാണാതായിരുന്നു. തുടർന്നു നാട്ടുകാർ നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞയാഴ്ചയും കാട്ടാനയാക്രമണത്തിൽ ഒരാൾ വയനാട്ടിൽ കൊല്ലപ്പെട്ടിരുന്നു. വനാതിർത്തിയിൽ വിറകു ശേഖരിക്കാൻ പോയ നടവയൽ നെയ്ക്കുപ്പ വെള്ളിലാട്ട് ഗംഗാദേവിയാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക