കോവിഡ് പശ്ചാത്തലത്തിലാണ് ഗൂഗിള്‍ മീറ്റിന്റെ ആവശ്യകത വളരെ പ്രാധാന്യമേറിയതായത്. ഓഫീസ് ആവശ്യങ്ങള്‍ക്ക് ആയാലും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആയാലും ഗൂഗിള്‍ മീറ്റ് വഴിയുളള ഒത്തു ചേരല്‍ ഏറെ സഹായകവും ആവശ്യവുമായി മാറുകയായിരുന്നു. ഗൂഗിള്‍ എന്റര്‍പ്രൈസ്-ഗ്രേഡ് വീഡിയോ കോണ്‍ഫറന്‍സിംഗ് ഇപ്പോള്‍ എല്ലാവര്ക്കും ലഭ്യമാണ്. ഇപ്പോഴിതാ ഉപയോക്താക്കൾക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി എത്തിയിരിക്കുകയാണ്.
ഇപ്പോള്‍ ജൂണ്‍ വരെ സൗജന്യമായി വിഡിയോ കോള്‍ ചെയ്യാനുളള ഓഫര്‍ നീട്ടിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് ഗൂഗിള്‍ വര്‍ക്ക് സ്പെയ്സ് ഈ വിവരം ഉപയോക്താക്കളെ അറിയിച്ചത്. ജി-സ്യൂട്ടില്‍ അംഗമായിട്ടുള്ള എല്ലാ ആളുകള്‍ക്കും മാര്‍ച്ച് 31 വരെ 24 മണിക്കൂര്‍ സൗജന്യമായി വിഡിയോ കോള്‍ ചെയ്യാവുന്ന ഓഫറാണ് ആദ്യം ഉണ്ടായിരുന്നത്. എന്നാല്‍ ജൂണ്‍ 31 വരെ ഓഫര്‍ നീട്ടിയതോടെ കൂടുതല്‍ ഉപയോക്താക്കള്‍ക്ക് പ്രീമിയം ഫീസ് നല്‍കാതെ തന്നെ ദൈര്‍ഘ്യമേറിയ കോണ്‍ഫറന്‍സുകള്‍ നടത്താന്‍ സാധിക്കും. ഉപയോക്താക്കള്‍ക്ക് നൂറ് പേരെ അവരുടെ വീഡിയോ കോണ്‍ഫറന്‍സുകളില്‍ ചേർക്കുവാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക