സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള കോഴിക്കോട് ജീല്ലയിൽ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ബീച്ച്, ഡാം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവേശനം അഞ്ചുമണി വരെ മാത്രംമാക്കി. കണ്ടെയിന്മെന്റ് സോണുകളില്‍ കൂടിച്ചേരലുകള്‍ അനുവദിക്കില്ല. ഇന്ന് 1243 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 16 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് സംസ്ഥാന നിരക്കിനേക്കാൾ കൂടുതലാണ്. 18 ഹോട്ട്സ്പോട്ടുകളാണ് ജില്ലയിൽ നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക