ചിയാന്‍ വിക്രം നായകനായെത്തുന്ന ചിത്രമാണ് ‘കോബ്ര’. വിക്രം ഏഴ് ഗെറ്റപ്പുകളില്‍ എത്തുന്ന കോബ്ര ഒടിടി പ്ലാറ്റ്ഫോമുകളില്‍ നേരിട്ട് പ്രദര്‍ശനത്തിനെത്തുമെന്നാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ ചിത്രം തിയേറ്ററുകളിൽ തന്നെ പ്രദർശനത്തിനെത്തും. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം തിയേറ്ററുകളിലാണ് റിലീസിനെത്തുന്നതെന്ന് നിര്‍മാതാക്കളായ സെവന് സ്ക്രീന്‍ സ്റ്റുഡിയോ അറിയിച്ചു.
‘ആശങ്കയ്ക്കും പ്രാര്‍ഥനയ്ക്കും എല്ലാവര്ക്കും നന്ദി’ ; കോവിഡ് മുക്തനായി നടൻ മാധവൻ
അജയ് ജ്ഞാനമുത്തുവാണ് കോബ്രയുടെ സംവിധായകന്. ‘ഇമൈക്ക നൊടികള്‍’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് അദ്ദേഹം. കെജിഎഫിലൂടെ സുപരിചിതനായ ശ്രീനിഥി ഷെട്ടി, കെ.എസ് രവികുമാര്‍, ക്രിക്കറ്റ് താരം ഇര്ഫാന് പത്താന്, റോബോ ശങ്കര്‍, മൃണാളിനി രവി, കനിക, ബാബു ആന്റണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക