ഇനി മുതൽ ഡിജിറ്റൽ വാലറ്റുകളിൽ രണ്ട് ലക്ഷം രൂപ വരെ സൂക്ഷിയ്ക്കാനാകും. ഇത് സംബന്ധിച്ച് പുതിയ നയവുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ നയത്തിലൂടെ ഡിജിറ്റൽ പേയ്മെന്റുകളെ രാജ്യത്തെ ചെറിയ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യം. ബാങ്ക് അക്കൗണ്ടും ഡിജിറ്റൽ വാലറ്റുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പോലും സൂക്ഷിക്കുന്ന പണം പിൻവലിയ്ക്കാനുമാകും. ഫിൻടെക് സ്ഥാപനങ്ങൾക്ക് ബാങ്കിങ് സ്വഭാവത്തിൽ പ്രവർത്തിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഒരു വാലറ്റിൽ നിന്ന് മറ്റൊന്നിലേക്ക് പണം അയക്കാൻ സാധിക്കുന്ന തരത്തിൽ എല്ലാ വാലറ്റുകളും തമ്മിൽ ബന്ധിപ്പിക്കണമെന്നും റിസർവ് ബാങ്ക് പുതുതായി അവതരിപ്പിക്കാൻ പോകുന്ന നയത്തിൽ നിർദ്ദേശിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇപ്പോൾ മിനിമം ബാലൻസ് നിബന്ധന ഉള്ളതിനാൽ സൂക്ഷ്മ സംരംഭകരെ സംബന്ധിച്ച് സേവിങ്സ് ബാങ്ക് അക്കൗണ്ടോ, കറണ്ട് ബാങ്ക് അക്കൗണ്ടോ സൂക്ഷിക്കുന്നത് ലാഭകരമാവില്ലെന്നും സൂചനയുണ്ട്
നേസല്‍ സ്പ്രേയുടെ ക്ലിനിക്കല്‍ ട്രയല്‍ വിജയകരം; കൊറോണ വൈറസിനെ പിടിച്ചു കെട്ടാന്‍ ഒരുങ്ങി ലോകം
പ്രതികരിക്കാൻ ഇവിടെ എഴുതുക