പെർഫ്യൂം ഉപയോഗിക്കുന്നതിലെ തെറ്റുകളും സൂക്ഷിക്കുന്നതിലെ പോരായ്മയുമാണ് ഗന്ധം നഷ്ടപ്പെടാൻ പ്രധാന കാരണം. ഈ തെറ്റുകൾ ഒഴിവാക്കിയാൽ പെർഫ്യൂമകളുടെ ഗന്ധം കൂടുതൽ നേരം നിലനിർത്താനാവും.
1. കക്ഷം, പിൻ കഴുത്ത്, കൈ മുട്ടുകൾ എന്നിവിടങ്ങളിൽ മിതമായ അളവിലായിരിക്കണം പെർഫ്യൂം ഉപയോഗം.
2.കുളി കഴിഞ്ഞയുടനെ പെർഫ്യൂം ഉപയോഗിക്കുന്നതാണ് ഉചിതം. എന്നാൽ ശരീരം നന്നായി തുടച്ച് വെള്ളമെല്ലാം പോയി എന്ന് ഉറപ്പു വരുത്തണ്ടതുണ്ട്. ഇത് സുഗന്ധം കൂടുതൽ നേരം നിലനിൽക്കാൻ സഹായിക്കും.
3. ശരീരത്തിൽ ഉപയോഗിക്കേണ്ട പെർഫ്യൂമകൾ തുണിയിൽ ഉപയോഗിക്കാതെ ശരീരത്തിൽ തന്നെ ഉപയോഗിക്കണം
4. ബ്രാൻഡഡ് ആയിട്ടുള്ള പെർഫ്യൂമുകൾ തന്നെ ഉപയോഗിക്കാൻ ശ്രമിക്കണം
5. പെർഫ്യൂമും ലോഷനും- ബോഡി ലോഷനുകൾ ഉപയോഗിക്കുന്നവർ പെർഫ്യൂം ഉപയോഗിച്ചാൽ അധികനേരം ഗന്ധം നിൽക്കില്ല.
ആയതിനാൽ അധികം മണമില്ലാത്തതോ, പെർഫ്യൂമിന് യോജിക്കുന്നതോ ആയ ലോഷനുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
6. അമിതമായ ചൂടും ജലാംശവും ഉള്ള സ്ഥലങ്ങളിൽ പെർഫ്യൂം സൂക്ഷിച്ചാൽ ഇതിന്റെ സുഗന്ധം നഷ്ടമാകും.
7. പെർഫ്യൂം ഉപയോഗിച്ചു കഴിഞ്ഞാൽ കൈകൊണ്ട് തിരുമ്മി ചൂടുപിടിപ്പിക്കരുത്
പ്രതികരിക്കാൻ ഇവിടെ എഴുതുക