മുതിര്‍ന്ന നടന് നെടുമുടി വേണുവിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് നടി അനുമോള്‍. ഇരുവരും ഒരുമിച്ച് അഭിനയിച്ച തയ എന്ന സംസ്കൃത ചിത്രത്തിന്റെ ചിത്രീകരണ സമയത്തെ വിശേഷങ്ങളാണ് അവര്‍ ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ പങ്കുവെച്ചത്.നെടുമുടി വേണു പോലൊരു നടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തന്റെ കരിയറിലെ ഏറ്റവും മഹത്തരമായ കാര്യമാണെന്ന് അനുമോള്‍ പറഞ്ഞു.
എനിക്ക് കിട്ടിയ ഒരു സുവര്‍ണാവസരമാണ് തയ എന്ന സിനിമ. സത്യസന്ധനായ നടനാണ് നെടുമുടി വേണു സര്. അദ്ദേഹത്തിന്റെ അഭിനയ പാടവവും അനുഭവങ്ങളും പരിധികള്‍ക്കപ്പുറമാണ്. അതൊക്കെയും അദ്ദേഹം സെറ്റില്‍ ഞങ്ങള്‍ എല്ലാവരുമായും പങ്കുവെയ്ക്കും. എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ വേണ്ടി വേണു സര് എന്നെ വളരെ അധികം സഹായിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ചുള്ള കോമ്പിനേഷന്‍ രംഗങ്ങളില്‍ എന്റെ ഭാഗങ്ങള്‍ അഭിനയിച്ചും അദ്ദേഹം കാണിച്ചു തരുമായിരുന്നു.
സ്ത്രീ ശരീരഭാഷ എങ്ങിനെ സ്ക്രീനില്‍ പ്രതിഫലിപ്പിക്കണം എന്നൊക്കെ വേണു സര് പറഞ്ഞു തന്നിട്ടുണ്ട്. നില്‍ക്കുമ്പോഴോ നടക്കുമ്പോഴും കൈകാലുകള്‍ എങ്ങോട്ട് പോവണം എന്ന് പറഞ്ഞു തരും. കണ്ണിന്റെ നോട്ടവും അതിലെ ഭാവങ്ങളെ കുറിച്ചു പോലും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന അഭിനേതാവാണ് നെടുമുടി വേണു. ഒരു അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹത്തെ പോലൊരു മുതിര്‍ന്ന നടനൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് അനുഗ്രഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക