യുകെ നടത്തിയ കോവിഡ് 19 നെ പ്രതിരോധിക്കാന്‍ ഉതകുന്ന നേസല്‍ സ്പ്രേയുടെ ക്ലിനിക്കല്‍ ട്രയല്‍ വിജയകരം. 99.9% വൈറസുകളെയും നശിപ്പിക്കാന്‍ ഉതകുന്ന നേസല്‍ സ്പ്രേ കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള പടയൊരുക്കത്തില്‍ നിര്‍ണായകമാകും . സനോടൈസ് നൈട്രിക് ഓക്സൈഡ് നേസല്‍ സ്പ്രേ ശ്വാസകോശത്തിലേയ്ക്ക് വൈറസ് വ്യാപിക്കുന്നത് തടയുന്ന രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
കാനഡയിലെ വാന്‍കൂവര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സനോടൈസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് കോര്‍പ്പറേഷനിലെ ശാസ്ത്രജ്ഞര്‍ മനുഷ്യശരീരത്തിലെ കൊറോണ വൈറസ് അണുബാധയെ പ്രതിരോധിക്കാന്‍ നൈട്രിക് ഓക്സൈഡ് ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. നാസാരന്ധ്രങ്ങളില്‍ പ്രവേശിച്ച വൈറസിനെ നാസല്‍ സ്പ്രേ വഴി നശിപ്പിക്കുന്നതിലൂടെ ശ്വാസകോശത്തിലേയ്ക്കുള്ള വൈറസിന്‍െറ തുടര്‍ വ്യാപനം തടയാന്‍ കഴിയും. ഇത് വൈറസിനെ നശിപ്പിക്കുന്നതിനായി കൈകളില്‍ അണുനാശിനി ഉപയോഗിക്കുന്നതിന് സമാനമാണെന്ന് നാസല്‍ സ്പ്രേയുടെ ക്ലിനിക്കല്‍ ട്രയല്‍സില്‍ നേതൃത്വം വഹിക്കുന്ന മുന്‍ കണ്‍സര്‍വേറ്റീവ് എംപി റോബ് വില്‍സണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക